Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Mini Marathon

Alappuzha

ന​ഗ​രം കീ​ഴ​ട​ക്കി കു​ടും​ബ​ശ്രീ മി​നി മാ​ര​ത്ത​ണ്‍

ആ​ല​പ്പു​ഴ: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും അ​ഭ​യകേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ് ഡെ​സ്‌​കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഇഎംഎ​സ് സ്റ്റേ​ഡി​യം മു​ത​ല്‍ ബീ​ച്ച് വ​രെ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്ത​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​യ 1300ല​ധി​കം വ​നി​ത​ക​ളാ​ണ് പ്രാ​യ​ഭേ​ദ​മെ​ന്യേ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.


കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ര​ഞ്ജി​ത്ത്, അ​സി​. ജി​ല്ലാ മി​ഷ​ന്‍ കോ​-ഓർഡി​നേ​റ്റ​ര്‍​മാ​രാ​യ ടെ​സി ബേ​ബി, അ​ന​ന്തരാ​ജ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി. ​സു​നി​ത, ആ​ല​പ്പു​ഴ സൗ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ല മോ​ഹ​ന്‍, ആ​ല​പ്പു​ഴ നോ​ര്‍​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ഫി​യ അ​ഗ​സ്റ്റി​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി​മി ഷാ​ഫീ​ഖാ​ന്‍, ഹെ​ല​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up